ചാക്കാട് ദിലീപന്‍ വധം: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

തലശ്ശേരി: സിപിഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 9 പേര്‍ക്കും ജീവപര്യന്തം തടവ് വിധിച്ചു. തലശ്ശേരി അഡീഷനല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് കോടതി(മൂന്ന്)യാണ് ശിക്ഷ വിധിച്ചത്. എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ഒന്നുമുതല്‍ ഒമ്പത് വരെ പ്രതികളായ പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരെയാണു ശിക്ഷിച്ചത്. കേസില്‍ പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അന്ത്‌ലു എന്ന അബ്ദുള്‍ ഖാദര്‍, പി വി മുഹമ്മദ്, പി കെ അബൂബക്കര്‍, എ കെ സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍, എ പി മുഹമ്മദ് എന്നിവരെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. 2008 ആഗസ്ത് 24നാണു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദിലീപന്‍ ആക്രമിക്കപ്പെട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ ജാഫര്‍ നല്ലൂര്‍ എന്നിവര്‍ ഹാജരായി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ നിരപരാധിത്വം തെളിയിക്കാനായി നിയമപോരാട്ടം തുടരുമെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചിരുന്നു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT