Kerala

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ സിസിടിവി കാമറകള്‍ നശിപ്പിച്ചു; ഹോം സൂപ്രണ്ട് പോലിസില്‍ പരാതി നല്‍കും

മാസങ്ങള്‍ക്ക് മുമ്പ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയിരുന്നു. പിന്നീട് പോലിസിന്റെ പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരേയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ  സിസിടിവി കാമറകള്‍ നശിപ്പിച്ചു; ഹോം സൂപ്രണ്ട് പോലിസില്‍ പരാതി നല്‍കും
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ നശിപ്പിച്ച നിലയില്‍. കാമറകളിലേക്കുള്ള കണക്ഷന്‍ വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയിരുന്നു. പിന്നീട് പോലിസിന്റെ പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരേയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകമറിയാതിരിക്കാന്‍ ജീവനക്കാര്‍ തന്നെയാണ് ക്യാമറകള്‍ നശിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹോം സൂപ്രണ്ട് പോലിസില്‍ പരാതി നല്‍കും.

Next Story

RELATED STORIES

Share it