Kerala

സിബിഎസ്ഇ സ്‌കൂള്‍ ഫീസ്: പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയെന്ന് സര്‍ക്കാര്‍

ഫീസ് സംബന്ധിച്ചു പരിശോധിച്ചു റിപോര്‍ട്ടു നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിഇഒയെ ചുമതലപ്പെടുത്തിയ വിവരം കോടതിയില്‍ അറിയിച്ചത്. സ്‌കൂളുകളുടെ വരവ് -ചെലവു കണക്കുകള്‍ മാനേജ്മെന്റുകള്‍ ഡി.ഇ.ഒമാര്‍ക്ക് സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു

സിബിഎസ്ഇ സ്‌കൂള്‍ ഫീസ്: പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയെന്ന് സര്‍ക്കാര്‍
X

കൊച്ചി: സിബിഎസ്ഇ സ്‌കൂള്‍ ഫീസ് നിരക്ക് പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ(ഡിഇഒ) ചുമതലപ്പെടുത്തിയെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഫീസ് സംബന്ധിച്ചു പരിശോധിച്ചു റിപോര്‍ട്ടു നല്‍കണമെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിഇഒയെ ചുമതലപ്പെടുത്തിയ വിവരം കോടതിയില്‍ അറിയിച്ചത്. സ്‌കൂളുകളുടെ വരവ് -ചെലവു കണക്കുകള്‍ മാനേജ്മെന്റുകള്‍ ഡി.ഇ.ഒമാര്‍ക്ക് സമര്‍പ്പിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫീസ് ഈടാക്കുന്നതിനു മാനദണ്ഡങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാരിനോട് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഫീസ് സ്വന്തം പരിധിയിലുള്ള വിഷയമല്ലെന്ന സിബിഎസ്ഇ കോടതിയില്‍ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഫീസ് നിരക്ക് പരിശോധിക്കാന്‍ സര്‍ക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയത്.ഡിഇഒമാര്‍ക്ക് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തമാസം 20നകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാമെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോടതി ഉത്തരവിന്റെ മറവില്‍ സര്‍ക്കാര്‍ അധികാരങ്ങളില്‍ കൈകടത്തുകയാണെന്ന ആക്ഷേപം സ്‌കൂള്‍ മാനേജുമെന്റുകള്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചു. സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണ് സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it