Kerala

പെരിയ കേസ്: സിബിഐ അറസ്റ്റ് ചെയ്തത് പാവങ്ങളെ; കൈയും കെട്ടി നോക്കിനിൽക്കില്ല: സിപിഎം

ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ, ഞങ്ങൾക്ക് അശേഷം പേടിയില്ല. ആരെ വേണമെങ്കിലും പ്രതിചേർക്കട്ടെ. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ.

പെരിയ കേസ്: സിബിഐ അറസ്റ്റ് ചെയ്തത് പാവങ്ങളെ; കൈയും കെട്ടി നോക്കിനിൽക്കില്ല: സിപിഎം
X

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്റ്റ് ചെയ്തത് പാവങ്ങളെയെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും സിപിഎം പ്രവർത്തകരല്ലെന്നും പാവങ്ങളാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ ഒരുകാലത്തും ലഭിക്കാത്ത ഭൂരിപക്ഷമാണ് സിപിഎമ്മിന് ലഭിച്ചത്. കൊലപാതകം നടന്ന പുല്ലൂർ-പെരിയ പഞ്ചായത്തിൽ കല്യോട് അടക്കം വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഞങ്ങളാണ് കൊലയാളികളെങ്കിൽ ജനങ്ങൾ ഞങ്ങൾക്ക് എതിരാകേണ്ടതല്ലേ? കോൺഗ്രസുകാർ അടക്കം സിപിഎമ്മിന് വോട്ട് ചെയ്തു.

ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. അത് നടക്കട്ടെ, ഞങ്ങൾക്ക് അശേഷം പേടിയില്ല. ആരെ വേണമെങ്കിലും പ്രതിചേർക്കട്ടെ. മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ. കോൺഗ്രസ് പറഞ്ഞ ആളുകളെ സിബിഐ പ്രതിചേർത്തിട്ടുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

അതേസമയം കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമനെ അടക്കം പ്രതിചേർത്തിട്ടുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കുഞ്ഞിരാമൻ അടക്കം പത്ത് പേരെക്കൂടി പ്രതിചേർത്തിട്ടുണ്ടെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. കിഴിഞ്ഞ ദിവസം സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it