പങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവും മരിച്ചു
ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോട്ടയം: പങ്കാളിയെ കൈമാറിയ കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന ഭര്‍ത്താവും മരിച്ചു. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷിനോ മാത്യുവാണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ചോദ്യം ചെയ്യാനിരിക്കേയായിരുന്നു ഷിനോയുടെ മരണം. മെയ് 19ന് രാവിലെയാണ് പരാതിക്കാരിയെ വീട്ടില്‍ കയറി ഷിനോ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബന്ധുക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് വൈകീട്ടോടെയാണ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് അടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2014 ആയിരുന്നു പരാതിക്കാരിയുടെ വിവാഹം. വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിച്ച് തുടങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി ദുരിതം തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു യുവതി വെട്ടേറ്റ് കൊല്ലപ്പെടുന്നത്.
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTമയക്കുമരുന്ന് പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്കും 10 വര്‍ഷം...
19 Sep 2023 4:44 PM GMTകണ്ണൂരിലെ വ്യവസായി മഹേഷ് ചന്ദ്രബാലിഗയുടെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു
18 Sep 2023 3:54 PM GMTനിപ രോഗലക്ഷണം; മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍, മലപ്പുറം, കണ്ണൂര്‍ ...
13 Sep 2023 2:18 PM GMTകണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവം: യുവതി...
7 Sep 2023 3:13 PM GMTമന്ത്രവാദകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജസിദ്ധന്...
7 Sep 2023 10:04 AM GMT