സ്ത്രീപീഡനത്തിന് പുറമേ മുന്‍ എസ്എഫ്‌ഐ നേതാവിനെതിരേ പണം തട്ടാന്‍ ശ്രമിച്ചതിനും കേസ്
എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നായരമ്പലം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് ആലുവ സ്വദേശി ധനീഷിനെതിരേ കേസെടുത്തിരിക്കുന്നത്.
കൊച്ചി : സ്ത്രീപീഡനക്കേസില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവിനെതിരേ പണാപഹരണത്തിനും കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നായരമ്പലം സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയിലാണ് ആലുവ സ്വദേശി ധനീഷിനെതിരേ കേസെടുത്തിരിക്കുന്നത്.
നായരമ്പലം സ്വദേശിയായ ഒരു സുഹൃത്ത് വഴിയാണ് വ്യവസായി, പണം വാങ്ങി നല്‍കുന്നതിനായി ധനീഷിനെ സമീപിച്ചതെന്ന് പരാതിയില്‍ പറയുന്നു. വ്യവസായിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി നല്‍കാന്‍ പത്തു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുത്തു. എന്നാല്‍, സംശയം തോന്നിയതിനാല്‍ പരാതിക്കാരന്‍ പണം അയച്ചില്ല. ഇതേത്തുടര്‍ന്ന് പ്രതി ഭീഷണി പ്പെടുത്തിക്കൊണ്ടുള്ള വാട്‌സാപ്പ് സന്ദേശം അയച്ചു. അതിനുശേഷം പലകുറി ഭീഷണി ഉണ്ടായെന്നും ഒരിക്കല്‍ ഗുണ്ടയെ വിട്ട് ആക്രമിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയില്‍ പറയുന്നു.
മറ്റൊരു കേസില്‍ പ്രതിയെ പോലീസ് പിടിച്ചതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതെന്നും പറയുന്നുണ്ട്.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT