- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഡിജിപിയുടെ മകൾ ഡ്രൈവറെ മർദ്ദിച്ച കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപോർട്ട് വാങ്ങി.

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപി സുധേഷ് കുമാറിന്റെ മകൾ പോലിസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ അന്വേഷണം സത്യസന്ധമായും നിഷ്പക്ഷമായും പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ക്രൈംബ്രാഞ്ച് സുപ്രണ്ടിനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലിസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു കേസുകളും അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മീഷണറാണ്.
കേസുകളിൽ എഫ്ഐആർ റദ്ദാക്കുന്നതിനായി പ്രതികളായ ഡ്രൈവർ ഗവാസ്കറും എഡിജിപിയുടെ മകൾ സ്നിഗ്ദകുമാറും ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും റിപോർട്ടിൽ പറയുന്നു. എന്നാൽ, ഉത്തരവ് വന്നിട്ടില്ല. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപോർട്ട് സമർപ്പിക്കുമെന്നും കമ്മീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കേസ് അന്വേഷണത്തിൽ കാലതാമസമുണ്ടെന്നും എതിർ കക്ഷിയെ ശിക്ഷിക്കാൻ നടപടിയുണ്ടാവണമെന്നും പരാതിക്കാരി ആക്ഷേപം സമർപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















