Kerala

കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പി എസ് ബാനര്‍ജി അന്തരിച്ചു
X

കൊല്ലം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി എസ് ബാനര്‍ജി (41) അന്തരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് പി എസ് ബാനര്‍ജി. ദേശീയ തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു ബാനര്‍ജിയുടേത്. ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിലെ ഒരു ഐടി സംരംഭത്തില്‍ ഗ്രാഫിക് ഡിസൈനറായിരുന്നു. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ജയപ്രഭ. രണ്ട് മക്കളുണ്ട്.

Next Story

RELATED STORIES

Share it