Kerala

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ കെസിബിസി പ്രസിഡന്റ്

കോഴിക്കോട് രൂപതാ അധ്യക്ഷന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കലാണ് വൈസ് പ്രസിഡന്റ്. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സെക്രട്ടറി ജനറലുമായി തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ കെസിബിസി പ്രസിഡന്റ്
X

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുതിയ കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ (കെസിബിസി) പ്രസിഡന്റായി തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന മെത്രാന്‍മാരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെത്തുന്നത്. കോഴിക്കോട് രൂപതാ അധ്യക്ഷന്‍ ഡോ.വര്‍ഗീസ് ചക്കാലയ്ക്കലാണ് വൈസ് പ്രസിഡന്റ്. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് സെക്രട്ടറി ജനറലുമായി തിരഞ്ഞെടുക്കപ്പെട്ടു. ചര്‍ച്ച് ആക്ടിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് അനാവശ്യപ്രചാരണങ്ങളാണെന്ന് ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ ക്രൈസ്തവ സമുദായങ്ങളുടെ സ്വത്തുസംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമം നിര്‍മിക്കണമെന്നും നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും പ്രചരിപ്പിക്കുന്നവര്‍ ക്രിസ്തീയ സഭകള്‍ക്കോ സര്‍ക്കാരിനോ ഇല്ലാത്ത ചില നിക്ഷിപ്തതാല്‍പര്യങ്ങളുള്ളവരാണ്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ സഭയും പൊതുസമൂഹവും തിരിച്ചറിയുന്നുണ്ട്. ഭരണരംഗത്ത് കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ചില വകുപ്പുകളില്‍ നടക്കുന്ന വഴിവിട്ട ഇടപെടലുകളും തെറ്റായ സ്വാധീനങ്ങളും തുടര്‍ച്ചയായി വിമര്‍ശനവിധേയമായിട്ടും വേണ്ട തിരുത്തലുകള്‍ വരുത്താന്‍ ഭരണരംഗത്തുള്ളവര്‍ ശ്രമം നടത്താതിരിക്കുന്നത് ആശങ്കയുളവാക്കുന്നു.

ഭരണകര്‍ത്താക്കള്‍ നിക്ഷിപ്തതാല്‍പര്യങ്ങളോടെ തങ്ങളുടെ അധികാരവും പദവിയും ദുരുപയോഗിക്കുന്നതായുള്ള ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കലാലയ രാഷ്ട്രീയം നടപ്പാക്കുന്നതിനായി നിയമസഭ പരിഗണിക്കാനിരിക്കുന്ന ബില്‍ കലാലയങ്ങളെ വീണ്ടും കലാപകേന്ദ്രങ്ങളാക്കുമെന്ന ആശങ്കയുണ്ട്. ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വലിയ സാമൂഹിക അസന്തുലിതാവസ്ഥയുണ്ടാക്കുന്നുവെന്ന ആരോപണം അവഗണിക്കാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it