Kerala

ഇടുക്കിയില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി സ്ത്രീക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ക്ക് പരിക്ക്

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്‌റ്റോപ്പിലേക്കും കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഇടുക്കിയില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി സ്ത്രീക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ക്ക് പരിക്ക്
X

ഇടുക്കി: വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ കാര്‍ ബസ് സ്‌റ്റോപ്പിലേക്കു പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്‌റ്റോപ്പിലേക്കും കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഓട്ടോ ഡ്രൈവര്‍ക്കും രണ്ടുസ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ച തമിഴ്‌നാട് സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നെന്നു നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ പരിശോധിച്ചശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരികയുള്ളൂവെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it