Kerala

ഇന്ത്യയിലെ യുവത്വത്തെ അടിച്ചമര്‍ത്തി നിശബ്ദരാക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതേണ്ട: കെ എച്ച് അബ്ദുല്‍ഹാദി

ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നിന്നും തുടങ്ങിയ പ്രതിഷേധം രാജ്യത്താകെയുള്ള കലാലയങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍, പ്രതിഷേധങ്ങളോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് അവയെ ക്രൂരമായ നിലയില്‍ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലെ യുവത്വത്തെ അടിച്ചമര്‍ത്തി നിശബ്ദരാക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതേണ്ട: കെ എച്ച് അബ്ദുല്‍ഹാദി
X

കോഴിക്കോട്: പൗരത്വഭേദഗതി ബില്ലിനെതിരേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി മുന്നോട്ടുവരുന്ന യുവാക്കളെ അടിച്ചൊതുക്കി നിശബ്ദരാക്കിക്കളയാമെന്ന് ബിജെപി സര്‍ക്കാര്‍ വ്യാമോഹിക്കണ്ടെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി. രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരേര കാംപസ് ഫ്രണ്ട് പെണ്‍കുട്ടികള്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 25 കോടി ജനങ്ങളുടെ അസ്തിത്വം ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.


ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നിന്നും തുടങ്ങിയ പ്രതിഷേധം രാജ്യത്താകെയുള്ള കലാലയങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍, പ്രതിഷേധങ്ങളോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് അവയെ ക്രൂരമായ നിലയില്‍ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരപരാധികളെ വെടിവച്ചുകൊന്നും പെണ്‍കുട്ടികളെ ലാത്തികൊണ്ട് നേരിട്ടും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇരുമ്പഴികളെ പ്രണയിക്കേണ്ടിവന്നാലും, അവകാശങ്ങള്‍ക്ക് വേണ്ടി മരിക്കേണ്ടിവന്നാലും പിന്നോട്ടുപോവാന്‍ ഈ സമുദായം തയ്യാറല്ല. പോരാട്ടപാതയില്‍ വിജയം വരിക്കുന്നതുവരെ കാംപസ് ഫ്രണ്ട് സമരമുഖത്തുണ്ടായിരിക്കുമെന്നും ഹാദി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍, ദില്‍ഷത്ത് ജെബിന്‍, സന ജയ്ഫര്‍, ഫാത്തിമ ബിന്‍സിയ, ഫിദ തസ്‌നിം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it