വിദ്യാര്‍ഥി ശക്തി വിളിച്ചോതി കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം
വൈകീട്ട് 4 മണിക്ക് ഇഎംഎസ് സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. 'ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാംപസ് ഫ്രണ്ട് റാലി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഫ്രീഡം ഫോര്‍ട്ടില്‍ (പോപ്പി ഗ്രൗണ്ട്) നടന്ന പൊതു സമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ: കിഴക്കിന്റെ വെനീസിനെ ആകാശനീലിമ ചാര്‍ത്തി വിദ്യാര്‍ഥി ശക്തി വിളിച്ചോതി കാംപസ് ഫ്രണ്ട് 14ാം സംസ്ഥാന സമ്മേളന റാലി. വൈകീട്ട് 4 മണിക്ക് ഇഎംഎസ് സ്‌റ്റേഡിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. 'ജനാധിപത്യ കലാലയങ്ങള്‍ക്ക് യൗവനത്തിന്റെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാംപസ് ഫ്രണ്ട് റാലി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഫ്രീഡം ഫോര്‍ട്ടില്‍ (പോപ്പി ഗ്രൗണ്ട്) നടന്ന പൊതു സമ്മേളനം കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അല്‍ബിലാല്‍ സലിം, നസീഹ ബിന്‍ത് ഹുസൈന്‍, സെക്രട്ടറിമാരായ സി പി അജ്മല്‍, ഷബാന ഷാജി, ട്രഷറര്‍ ഷെഫീഖ് കല്ലായി, പി എം മുഹമ്മദ് റിഫ, കമ്മിറ്റിയംഗങ്ങളായ ഫായിസ് കണിച്ചേരി, ആസിഫ് നാസര്‍, ആരിഫ് മുഹമ്മദ്, വി മുഹമ്മദ് സാദിഖ്, ഹസ്‌ന ഫെബിന്‍, ഹാദിയ റഷീദ് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT