Kerala

കാംപസ് ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫിസിന് നേരെ ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു

കൊല്ലം പുനലൂര്‍ സ്വദേശി അബ്ദുല്‍ ബാസിതിനാണ് പരിക്കേറ്റത്. വയനാട് ഡബ്ല്യുഎംഒ കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ് ബാസിത്.

കാംപസ് ഫ്രണ്ട് സംസ്ഥാനകമ്മിറ്റി ഓഫിസിന് നേരെ ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
X

കോഴിക്കോട്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. കൊല്ലം പുനലൂര്‍ സ്വദേശി അബ്ദുല്‍ ബാസിതിനാണ് പരിക്കേറ്റത്. വയനാട് ഡബ്ല്യുഎംഒ കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ് ബാസിത്. പരിക്കേറ്റ ബാസിതിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണമുണ്ടായത്.

ഓഫിസിന്റെ മുന്‍വശത്തെ വാതില്‍ അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. നേരത്തേയും സമാനമായ രീതിയില്‍ അക്രമം നടന്നിരുന്നുവെന്ന് കാംപസ് ഫ്രണ്ട ഭാരവാഹികള്‍ പറഞ്ഞു. രാത്രിയില്‍ തന്നെ പോലിസെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Next Story

RELATED STORIES

Share it