കാംപസ് ഫ്രണ്ട് ലഹരി വിരുദ്ധ കാംപയിന്‍ ഉദ്ഘാടനം നാളെ

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വൈകീട്ട് നാലിനു നടക്കുന്ന പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിക്കും

കാംപസ് ഫ്രണ്ട് ലഹരി വിരുദ്ധ കാംപയിന്‍ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: 'സുരക്ഷിത സമൂഹത്തിന് ലഹരി മുക്ത കലാലയം' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഉദ്ഘാടനം നാളെ നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വൈകീട്ട് നാലിനു നടക്കുന്ന പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിക്കും. സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ജൂലൈ 15 മുതല്‍ 30 വരെ നടക്കുന്ന കാംപയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി തെരുവുനാടകം, കൊളാഷ് പ്രദര്‍ശനം, ഹസ്തസാക്ഷ്യം, ബോധവല്‍ക്കരണം തുടങ്ങിയവ നടത്തും.


RELATED STORIES

Share it
Top