പ്രചാരണ ബോര്‍ഡ് കലക്്ടര്‍ ചവിട്ടിപ്പൊളിച്ചെന്ന്; പ്രതിഷേധവുമായി എസ്എഫ്‌ഐ
സിവില്‍ സ്‌റ്റേഷന്‍ പ്രവേശന കവാടത്തില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു
BY BSR12 March 2019 12:09 PM GMT

X
BSR12 March 2019 12:09 PM GMT
പെരിന്തല്‍മണ്ണ: മലപ്പുറം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി വി പി സാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എസ്എഫ്‌ഐ പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച ബോര്‍ഡ് പെരിന്തല്‍മണ്ണ സബ് കലക്്ടര്‍ അനുപം മിശ്ര ചവിട്ടിത്തകര്‍ത്തെന്ന് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പെരിന്തല്‍മണ്ണ ഏരിയാ കമ്മിറ്റി സബ് കലക്്ടറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. സിവില്‍ സ്‌റ്റേഷന്‍ പ്രവേശന കവാടത്തില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സബ് കലക്്ടര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കി. ധര്‍ണ എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവ് യു അജയന്‍ ഉദ്ഘാടനം ചെയ്തു. ജിഷ്ണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍, ജില്ലാ സെക്രട്ടേറിയറ്റംഗം ഹരിമോന്‍, ജില്ലാ കമ്മിറ്റിയംഗം അജീബ് റഹ്മാന്‍ സംസാരിച്ചു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT