Kerala

കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍ അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍

നാളെയും മൂന്നാം തിയതിയുമായി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും

കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍ അന്തര്‍ദേശീയ സമ്മേളനം കൊച്ചിയില്‍
X

കൊച്ചി: കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ ആറാമത് അന്തര്‍ദേശീയ സമ്മേളനം CAHOCON-2022 ന് കൊച്ചി വേദിയാകും. നാളെയും മൂന്നാം തിയതിയുമായി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ നിര്‍വഹിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ.വിജയ് അഗര്‍വാള്‍,സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എം ഐ സഹദുള്ള,സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി,ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ.ലല്ലു ജോസഫ്,സംഘാടക സമിതി സെക്രട്ടറി ഡോ.ബെന്നി ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരോഗ്യ പരിപാലന മേഖലയിലെ സ്ഥാപനങ്ങളുടെയും ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയാണ്കണ്‍സോര്‍ഷ്യം ഓഫ് അക്രഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍.സംസ്ഥാനം ആദ്യമായിട്ടാണ്CAHOCON അന്തര്‍ദേശീയ സമ്മേളനത്തിന് വേദിയാകുന്നത്. ആരോഗ്യപരിപാലന രംഗത്തെ എല്ലാസേവനദാതാക്കളെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അകത്ത് നിന്നും വിദേശത്ത് നിന്നുമായി 800 ഓളം ആരോഗ്യവിദഗ്ദ്ധര്‍ പങ്കെടുക്കും. ആരോഗ്യ പരിപാലന രംഗത്ത് ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്നും ഇവര്‍ പറഞ്ഞു.

ദി ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍, ഏഷ്യന്‍,സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍, ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.'ആരോഗ്യ മേഖലയില്‍ സുരക്ഷിതത്വത്തിന്റെ സംസ്‌കാരംവളര്‍ത്തേണ്ടതിന്റെ ആവശ്യകത' എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും ചികില്‍സയ്ക്കിടെ ഉണ്ടാകുന്ന പിഴവുകള്‍ മൂലം രോഗികള്‍ മരണപ്പെടുന്നു. അതുകൊണ്ട് തന്നെ സങ്കീര്‍ണ്ണമായ ആധുനിക ചികിത്സാരംഗത്ത് പിഴവുകള്‍ പരമാവധി തിരുത്തിക്കൊണ്ട് മുന്നേറേണ്ടത് ഇന്നത്തെ ആവശ്യകതയാണെന്ന് ഇവര്‍ വ്യക്തമാക്കി.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും പൊതുസമൂഹത്തിന്റെ വിശ്വാസം ആര്‍ജിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യ സ്ഥാപനങ്ങളെ സമ്മേളനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.ആരോഗ്യപരിപാലന രംഗത്തെ മികച്ച മാതൃകകള്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകളും സമ്മാനിക്കും. ആരോഗ്യ മേഖലയിലെ പുതിയ ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനും സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിനും സമ്മേളനത്തിന്റെ ഭാഗമായി ഇന്‍ഡസ്ട്രി എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ടെന്നും സംഘടാക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it