- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഎജി റിപോര്‍ട്ട് ചോര്‍ത്തിയെന്ന്; തോമസ് ഐസക്കിനെതിരേ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്
അതീവരഹസ്യമായി സൂക്ഷിക്കേണ്ടതും നിയമസഭയില്‍ റിപോര്‍ട്ട് രൂപത്തില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അത് പരസ്യപ്പെടുത്തുന്നത് നിയമസഭയുടെ അധികാരങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം: കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി ആന്റ് എജി) റിപോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷം ധനമന്ത്രി തോമസ് ഐസക്കിനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശനാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ധനകാര്യസെക്രട്ടറിക്ക് അതീവരഹസ്യമായി സി ആന്റ് എജി കൈമാറിയ റിപോര്‍ട്ട് മന്ത്രി ചോര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന അതീവഗുരുതരവും സംസ്ഥാനത്ത് ഇതുവരെയുണ്ടാവാത്തതുമായ പ്രവൃത്തിയാണ് നടത്തിയിരിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഓഡിറ്ററായ സി ആന്റ് എജിയുടെ ചുമതലകള്‍ സംബന്ധിച്ച് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 148 മുതല്‍ 151 വരെയുള്ള അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈമാസം 14ന് ധനമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് സിഎജി റിപോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്തി ഭരണഘടനാ സ്ഥാപനമായ സിഎജിയില്‍ നിക്ഷിപ്തമായ അധികാരപ്രകാരം നടത്തിയ ഓഡിറ്റിനെ വിമര്‍ശിക്കുകയും ലോകം അംഗീകരിച്ച ഓഡിറ്റിന്റെ അടിസ്ഥാനപാഠം മറന്ന് രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടി അവര്‍ വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണെന്ന പരാമര്‍ശം നടത്തുകയാണ് ചെയ്തത്.
കിഫ്ബിയില്‍ സിഎജി നടത്തിയ ഓഡിറ്റിന്റെ റിപോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ സിഐജി ധനകാര്യസെക്രട്ടറിക്ക് കൈമാറുകയെന്നതാണ് നടപടിക്രമം. അതീവരഹസ്യമായി സൂക്ഷിക്കേണ്ടതും നിയമസഭയില്‍ റിപോര്‍ട്ട് രൂപത്തില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് അത് പരസ്യപ്പെടുത്തുന്നത് നിയമസഭയുടെ അധികാരങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. സിഎജിയുടെ റിപോര്‍ട്ടുകള്‍ ഗവര്‍ണര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. അദ്ദേഹത്തിന്റെ അംഗീകാരത്തോടെ ധനകാര്യസെക്രട്ടറി സഭയില്‍ സമര്‍പ്പിക്കണമെന്നതാണ് നടപടിക്രമം. അത് സഭയില്‍ വയ്ക്കുന്നതുവരെ രഹസ്യരേഖയാണ്.
അതിന്റെ രഹസ്യസ്വഭാവം പൂര്‍ണമായും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ മന്ത്രി തന്നെ റിപോര്‍ട്ടിന്റെ ഉള്ളടക്കം വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തറിയിക്കുകയും ദൃശ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതുവഴി നിയമസഭയുടെയും അതില്‍ നിക്ഷിപ്തമായ പ്രത്യേക അധികാര അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് ധനമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണം. സഭ അംഗീകരിച്ചിട്ടില്ലാത്ത റിപോര്‍ട്ട് മാധ്യമചര്‍ച്ചയ്ക്ക് വിധേയമാവുന്ന തരത്തില്‍ മാറിയത് അത്യന്തം നിര്‍ഭാഗ്യകരവും സഭയുടെ അന്തസ്സിന് നിരക്കാത്തതും സഭയുടെ അവകാശലംഘന പരിധിയില്‍ വരുന്നതുമാണെന്ന് സ്പീക്കര്‍ നല്‍കിയ റൂശിങ്ങും നോട്ടീസില്‍ വി ഡി സതീശന്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















