Kerala

സിഎജി റിപ്പോര്‍ട്ട്: എന്ത് അസാധാരണ സാഹചര്യമാണ് കേരളത്തിലെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് മാത്യു കുഴല്‍ നാടന്‍

ധനമന്ത്രിയുണ്ടാക്കിയ അസാധാരണ സാഹചര്യമൊഴിച്ചാല്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പേരില്‍ അസാധാരണ സാഹചര്യമില്ല. സിഎജി റിപ്പോര്‍ട്ട് വന്നതുകൊണ്ട് കിഫ് ബിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതിക്ക് താമസം ഉണ്ടായോ?ധനമന്ത്രി അവകാശപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തടസമുണ്ടായോയെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ചോദിച്ചു

സിഎജി റിപ്പോര്‍ട്ട്: എന്ത് അസാധാരണ സാഹചര്യമാണ് കേരളത്തിലെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് മാത്യു കുഴല്‍ നാടന്‍
X

കൊച്ചി: സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി പുറത്തുവിട്ട സാഹചര്യത്തില്‍ എന്ത് അസാധാരണ സാഹചര്യമാണുള്ളതെന്ന് ധന മന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ധനമന്ത്രിയുണ്ടാക്കിയ അസാധാരണ സാഹചര്യമൊഴിച്ചാല്‍ സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പേരില്‍ അസാധാരണ സാഹചര്യമില്ല. സിഎജി റിപ്പോര്‍ട്ട് വന്നതുകൊണ്ട് കിഫ് ബിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും പദ്ധതിക്ക് താമസം ഉണ്ടായോ?ധനമന്ത്രി അവകാശപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കോ തടസമുണ്ടായോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

സി ആന്റ് എജി റിപ്പോര്‍ട്ട് ചട്ടവിരുദ്ധമായി പുറത്തുവിട്ടത് മന്ത്രി തോമസ് ഐസക്കാണ് .കിഫ്ബി കൊണ്ട് ഉദ്ദേശിച്ച ഫലം കാണാതെ വന്നതും അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുമെന്ന് മനസിലാക്കിക്കൊണ്ടും മന്ത്രി തോമസ് ഐസക് മുന്‍കൂട്ടി വിഷയം രാഷ്ട്രീയവല്‍കരിക്കാന്‍ വൃഥാ ശ്രമം നടത്തി. അതാണ് നാം കാണുന്നത്. ഒരോ ദിവസവും മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ധനമന്ത്രി പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.ആദ്യം സമര്‍പ്പിച്ചത് കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞ മന്ത്രി പിന്നീട് അതു തിരുത്തി അന്തിമ റിപ്പോര്‍ട്ട് എന്നു പറഞ്ഞു.

പിന്നീട് മാത്യു കുഴല്‍ നാടന്‍ ബി ജെ പി നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നു പറഞ്ഞു, അതും തിരുത്തി. കരടില്‍ കിഫ്ബിയെ സംബന്ധിച്ച പരാമര്‍ശമില്ല എന്നൊരു ആരോപണം ഇല്ല എന്നിരിക്കെ ആദ്യം തന്ന റിപോര്‍ട്ടില്‍ മാറ്റം വരുത്താനോ കുട്ടിച്ചേര്‍ക്കലുകള്‍ വരുത്താനോ ഉള്ള അവകാശവും അധികാരവും സിഎജിക്കുണ്ട്.അതുകൊണ്ടുതന്നെ ധനമന്ത്രിയുടെ ആ വാദവും പൊളിയുകയാണ്. കിഫ് ബി യുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നതിനോ ഫലപ്രദമാകാത്തതിനോ ഉത്തരവാദി സിഎജി അല്ല, മറിച്ച് ധനകാര്യ വകുപ്പിന്റെ പരാജയമാണ്. ഇതു മറച്ചുവയ്ക്കുന്നതിനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും മാത്യു പറഞ്ഞു.

Next Story

RELATED STORIES

Share it