Kerala

നിലവിലെ അബ്കാരി നയം അടുത്തസാമ്പത്തിക വര്‍ഷവും തുടരും

കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ സര്‍ക്കാരിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കും.

നിലവിലെ അബ്കാരി നയം അടുത്തസാമ്പത്തിക വര്‍ഷവും തുടരും
X

തിരുവനന്തപുരം: വിദേശമദ്യം, കള്ള് എന്നീ മേഖലയില്‍ 2018-19 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ അബ്കാരി നയം 2019-20 സാമ്പത്തിക വര്‍ഷവും അതേപടി തുടരാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യറിയില്‍ 478 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 340 തസ്തികകള്‍ എല്‍ഡിസിയുടേതും 30 തസ്തികകള്‍ ടൈപ്പിസ്റ്റിന്റേതുമാണ്.സംസ്ഥാന ഇലക്ട്രിക് വാഹന നയത്തിന്റെ അന്തിമ രേഖയും അംഗീകരിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (കിയാല്‍) സര്‍ക്കാരിന് 35 ശതമാനം ഓഹരി നിലനിര്‍ത്തുന്നതിന് 175 കോടി രൂപ ഓഹരി വിഹിതമായി നല്‍കാന്‍ തീരുമാനിച്ചു. കമ്പനിയുടെ അടച്ചുതീര്‍ത്ത മൂലധനം 1,500 കോടി രൂപയായി പുനര്‍നിശ്ചയിച്ച സാഹചര്യത്തിലാണിത്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിനാവശ്യമായ 15.5 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുത്ത് നല്‍കാന്‍ തീരുമാനിച്ചു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുകയോ കമ്പനിയാക്കുകയോ ചെയ്യുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മൊത്തം ലഭ്യമാക്കുന്ന 152.5 ഏക്കര്‍ ഭൂമിയുടെ വിലയ്ക്ക് തുല്യമായ ഓഹരി എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാനത്തിന് നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കുന്നത്. ഭൂമിയുടെ വില നിശ്ചയിക്കുന്നത് അന്നത്തെ കമ്പോള വിലയ്ക്കനുസരിച്ചായിരിക്കും.

മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങള്‍

തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ച സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ സാധനങ്ങള്‍ അയച്ച വകയില്‍ ചെലവായ 18.86 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

മണ്ണിടിച്ചില്‍ മൂലം സമീപ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാകാതിരിക്കാന്‍ ജവഹര്‍ ബാലഭവന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് 1.95 കോടി രൂപ അധിക സഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

2007-ലെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇ.ബി. ഷൈഭന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി കേരള വാട്ടര്‍ അതോറിറ്റി കോട്ടയം പി.എച്ച് ഡിവിഷനു കീഴില്‍ ഗാര്‍ഡ്‌നര്‍ തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തീരുമാനിച്ചു.

സംസ്ഥാന പുരാരേഖ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 3 പേരെ പത്തു വര്‍ഷം തികയുന്ന മുറയ്ക്ക് മാനുസ്‌ക്രിപ്റ്റ് ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ബോയന്‍, നായിഡു, കോടങ്കി നായ്ക്കന്‍ എന്നീ സമുദായങ്ങളെ ഒബിസി ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ നിശ്ചയിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാമിനു കീഴില്‍ 2003 ജൂണ്‍ 1-നു ശേഷം നിയമിതരായ 67 അധ്യാപക -അധ്യാപകേതര ജീവനക്കാര്‍ക്ക് 2015 നവംബര്‍ 11 മുതല്‍ അംഗീകാരവും എഐപി സ്‌കൂള്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ സേവന-വേതന ആനുകൂല്യങ്ങളും നല്‍കാന്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it