പൗരത്വ ബില്‍ കത്തിച്ച് പാചകം ചെയ്ത് ഗ്യാസ് വില വര്‍ധനക്കെതിരെ പ്രതിഷേധം

ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിനു മുകളില്‍ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് തീ കൂട്ടി പാചകം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പ്രതിഷേധം.

പൗരത്വ ബില്‍ കത്തിച്ച് പാചകം ചെയ്ത് ഗ്യാസ് വില വര്‍ധനക്കെതിരെ പ്രതിഷേധം

കല്‍പറ്റ: പാചക വാതക വില വര്‍ധനക്കെതിരെ പൗരത്വ ബില്‍ കത്തിച്ച് തീ കൂട്ടി പാചകം ചെയ്ത് വ്യത്യസ്ത സമര മുറ. ജനതാദള്‍ എസ് പ്രവര്‍ത്തകരാണ് മാനന്തവാടിയില്‍ വേറിട്ട സമരം നയിച്ച് പൊതു ജന ശ്രദ്ധേയ നേടിയത്.

ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിനു മുകളില്‍ പൗരത്വ ഭേദഗതി ബില്‍ കത്തിച്ച് തീ കൂട്ടി പാചകം ചെയ്തു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു പ്രതിഷേധം.

ജനതാദള്‍ എസ് ജില്ലാപ്രസിഡന്റ് സി കെ ഉമ്മര്‍ , ജനതാദള്‍ എസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം ജുനൈദ് കൈപ്പാണി, ഇ പി ജേക്കബ്, സി പി അഷ്‌റഫ്, ജിതേഷ് ടി എസ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top