Kerala

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി മുതല്‍ ബൈപ്പാസ് ശസ്ത്രക്രിയ

എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കാര്‍ഡിയാക് വിഭാഗത്തിലാണ് ബൈപ്പാസ് സര്‍ജറി നടക്കുന്നത്. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇനി മുതല്‍ ബൈപ്പാസ് ശസ്ത്രക്രിയ
X

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബൈപ്പാസ് ശസ്ത്രക്രിയ ഇന്നു മുതല്‍ ആരംഭിക്കും.ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ ആരംഭിക്കുന്നത്.ഇതു വഴി സാധാരണക്കാരായ രോഗികള്‍ക്ക് അത്യാധുനിക ചികില്‍സ ലഭിക്കാന്‍ അവസരമൊരുങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ കാര്‍ഡിയാക് വിഭാഗത്തിലാണ് ബൈപ്പാസ് സര്‍ജറി നടക്കുന്നത്.ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.

ദേശീയ ആരോഗ്യദൗത്യം വഴി തിരഞ്ഞെടുക്കപ്പെട്ട പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ടാകും. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയാക് വിഭാഗം കേരളത്തിലെ എല്ലാ സാധാരണ രോഗികള്‍ക്കെല്ലാം ആശ്രയിക്കാന്‍ കഴിയുന്ന വിഭാഗമാണ്. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേ ബൈപ്പാസ് ശസ്ത്രക്രിയയും ആരംഭിക്കുകയാണ്. വാല്‍വ് മാറ്റം ഉള്‍പ്പടെയുള്ള ശസ്ത്രക്രിയകള്‍ക്കും ഇവിടെ സൗകര്യമൊരുങ്ങുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.പൊതുസംവിധാനത്തിനുള്ളില്‍ രാജ്യത്ത് മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് ഹൃദയ ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളൂ. ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഈ സംവിധാനം എത്തുകയാണ്.

ഇതോടെ സാധാരണക്കാരായ രോഗികള്‍ക്ക് സൗജന്യമായും സൗജന്യ നിരക്കിലും ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.ശസ്ത്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി പി രാജീവ് ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയാക് വിഭാഗത്തില്‍ സന്ദര്‍ശനം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. എ അനിത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത് ജോണ്‍, ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

Next Story

RELATED STORIES

Share it