- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച 224 പേരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി
ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെയും തിരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് കമ്മിഷന്‍ അയോഗ്യരാക്കിയത്.
തിരുവനന്തപുരം:കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പൊതുതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 224 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. തിരഞ്ഞെടുപ്പിന്റെ ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെയും തിരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് കമ്മിഷന്‍ അയോഗ്യരാക്കിയത്. 2015-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 2018 ഡിസംബര്‍ വരെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകളാണ് കമ്മിഷന്‍ പരിശോധിച്ചത്. കേരള പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 89 എന്നിവ പ്രകാരമുള്ള ഈ അയോഗ്യിത ഉത്തരവ് ജൂലൈ 11 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നിലനില്‍ക്കും. അയോഗ്യത മൂലമുണ്ടായ നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മിഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020-ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ 2024 ജൂലൈ വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കില്ല.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തില്‍ പരമാവധി 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാപഞ്ചായത്തില്‍ 60,000 രൂപയുമാണ് ഒരാള്‍ക്ക് തിരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന പരമാവധി തുക. മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും കാര്യത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 30,000, 60,000 രൂപയാണ് യഥാക്രമം പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക.
ഉപതിരഞ്ഞെടുപ്പുകളിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പൊതുതിരഞ്ഞെടുപ്പിലും മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ കണക്ക് നല്‍കാത്തവരുടെയും പരിധിയില്‍ കൂടുതല്‍ ചെലവ് ചെയ്തവരുടെയും വിവരങ്ങള്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മിഷന് നല്‍കിയിരുന്നു. കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിക്കുകയും കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങള്‍ക്ക് വിധേയമായി അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്ശേഷം ചെലവ് കണക്ക് യഥാസമയം നല്‍കാത്തതിന് മതിയായ കാരണങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ കമ്മീഷന്‍ അവസാനിപ്പിച്ചിട്ടുണ്ട്.
കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ് കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും, വീഴ്ചയ്ക്ക് മതിയായ കാരണമോ ന്യായീകരണമോ ബോധിപ്പിക്കാതിരിക്കുകയോ, തിരഞ്ഞെടുപ്പിന് നിര്‍ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കുകയോ ചെയ്തവരെയാണ് കമ്മീഷന്‍ അയോഗ്യരാക്കിയത്.ജില്ലാ പഞ്ചായത്തിലെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെ 13-ഉം ഗ്രാമപഞ്ചായത്തുകളിലെ 143-ഉം മുനിസിപ്പാലിറ്റിയിലെ 51-ഉം കോര്‍പ്പറേഷനുകളിലെ 15-ഉം സ്ഥാനാര്‍ത്ഥികള്‍ക്കാണ് അയോഗ്യത വന്നിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















