Kerala

ഉപതിരഞ്ഞെടുപ്പ്: പ്രത്യേക മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് പിഡിപി

ഉപതിരഞ്ഞെടുപ്പ്: പ്രത്യേക മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് പിഡിപി
X

കോഴിക്കോട്: തിങ്കളാഴ്ച അഞ്ച് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എതെങ്കിലും ഒരു പ്രത്യേക മുന്നണിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് പിഡിപി സെന്‍ട്രല്‍ ആക്്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കടുത്ത നീതിനിഷേധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നീതിയുടെ പക്ഷത്ത് നിലകൊള്ളുന്നവരും ദലിത് ന്യൂനപക്ഷാദി മര്‍ദ്ദിത വിഭാഗങ്ങള്‍ നിലവില്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് തിരിച്ചറിഞ്ഞ് വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം അതാത് മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അനുമതിയോടെയാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ അറിയിച്ചു.



Next Story

RELATED STORIES

Share it