Kerala

ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നിലപാട് നിര്‍ണായകമായി: അബ്ദുല്‍ മജീദ് ഫൈസി

മഞ്ചേശ്വരത്ത് യുഡിഎഫിന്റെയും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന്റെയും വിജയത്തിന് മുഖ്യ ഘടകമായത് എസ്ഡിപിഐയുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.

ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നിലപാട് നിര്‍ണായകമായി: അബ്ദുല്‍ മജീദ് ഫൈസി
X

കോഴിക്കോട്: മഞ്ചേശ്വരത്ത് യുഡിഎഫിന്റെയും കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന്റെയും വിജയത്തിന് മുഖ്യ ഘടകമായത് എസ്ഡിപിഐയുടെ ഫാസിസ്റ്റ് വിരുദ്ധ നിലപാടാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ബിജെപിയുടെ മോഹങ്ങള്‍ തകര്‍ക്കുന്നതിന് അനുയോജ്യമായ നിലപാട് സ്വീകരിച്ച് പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു.

വോട്ടര്‍മാര്‍ക്ക് കൃത്യമായ ദിശാ ബോധം നല്‍കുവാന്‍ എസ്ഡിപിഐക്ക് സാധിച്ചു. ഏത് വിധേനയും ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ നിയമസഭയിലെത്തിക്കാനുള്ള ആര്‍എസ്എസ് നീക്കങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയ കോന്നിയിലെ ജനാധിപത്യ വിശ്വാസികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it