Kerala

ബൈക്കില്‍ നിന്ന് തെറിച്ചു വീണ നാലുവയസുകാരന്‍ ബസ് കയറി മരിച്ചു

വീഴ്ചയില്‍ കാര്യമായ പരിക്ക് പറ്റിയിരുന്നില്ല. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയാണ് ദാരുണാന്ത്യം. ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്കില്‍ നിന്ന് തെറിച്ചു വീണ    നാലുവയസുകാരന്‍ ബസ് കയറി മരിച്ചു
X

കല്‍പ്പറ്റ: ബൈക്കില്‍ നിന്ന് തെറിച്ച് വീണ നാലു വയസ്സുകാരന്‍ബസ് ഇടിച്ച് മരിച്ചു. വൈത്തിരി എച്ച്‌ഐഎം യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി പുല്ലത്ത് റാഫിയുടെയും തസ്‌റുബയുടെയും മകന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്.സ്‌കൂള്‍ വിട്ട്പിതൃസഹോദരന്റെ ബൈക്കില്‍ അദ്ദേഹത്തിന്റെ കുട്ടിയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയ പാതയില്‍ റാസി ബൈക്കില്‍നിന്നു തെറിച്ചു വീണത്.

വീഴ്ചയില്‍ കാര്യമായ പരിക്ക് പറ്റിയിരുന്നില്ല. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയാണ് ദാരുണാന്ത്യം. ഉടന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍.




Next Story

RELATED STORIES

Share it