ബന്ധുക്കളുടെ പരാതി: മധ്യവയസ്ക്കന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി
മാർച്ച് ആറിന് രാത്രി 12 ഓടെ ഹൃദയാഘാതം മൂലം ജോൺ മരിച്ചുവെന്ന് പിതാവിനെയും ബന്ധുക്കളെയും ഭാര്യാബന്ധുക്കൾ അറിയിച്ചിരുന്നു.

തിരുവനന്തപുരം: പാറശാലയിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മധ്യവയസ്ക്കന്റെ മൃതദേഹം പുറത്തെടുത്തു വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. പൊഴിയൂർ പരുത്തിയൂർ പുതുവൽ പുരയിടത്തിൽ ജോൺ (57) മരിച്ച സംഭവത്തിലാണ് നടപടി. മാർച്ച് ആറിന് രാത്രി 12 ഓടെ ഹൃദയാഘാതം മൂലം ജോൺ മരിച്ചുവെന്ന് പിതാവിനെയും ബന്ധുക്കളെയും ഭാര്യാബന്ധുക്കൾ അറിയിച്ചിരുന്നു.
പിന്നാലെ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമായതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കിയാണ് സംസ്കാരം നടത്തിയത്.എന്നാൽ സംസ്കാരത്തിന് ശേഷം ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊഴിയൂർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചത്. ആർഡിഒയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT