നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി നല്‍കും. ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റാവുന്ന സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. പടിപടിയായി നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ മാത്രമാക്കും. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ആക്കുമെന്നും ധനമന്ത്രി തോസ് ഐസക് പറഞ്ഞു.
സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കും. അടുത്ത രണ്ടുവര്‍ഷം കൊണ്ട് 6000 കീമി റോഡ് നിര്‍മിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന തരത്തില്‍ ഡിസൈനര്‍ റോഡുകളാക്കും. അടുത്ത രണ്ടുവര്‍ഷത്തോടെ റോഡുകളെ മുഖച്ഛായ മാറും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 585 കീമി ജലപാത 2020ല്‍ പൂര്‍ത്തിയാക്കും. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ കിഫ്ബിയില്‍ നിന്നും പണം നല്‍കും. പഴയ ബള്‍ബുകള്‍ തിരികെവാങ്ങി എല്‍ഇഡി ബള്‍ബുകള്‍ നല്‍കും.
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT