Kerala

കേന്ദ്രബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍

പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തിയുള്ള പ്രഖ്യാപനം കേന്ദ്രബജറ്റില്‍ വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് എഡിബി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

കേന്ദ്രബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍
X

തിരുവനന്തപുരം: പ്രളയക്കെടുതി പരിഗണിച്ച് കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്തിയുള്ള പ്രഖ്യാപനം കേന്ദ്രബജറ്റില്‍ വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. നവകേരള നിര്‍മ്മാണത്തിന് ലോകബാങ്ക് എഡിബി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

ഏറെ നാളായി ഉന്നയിക്കുന്ന മറ്റൊരു ആവശ്യം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കുക എന്നതാണ്. നിപ ഭീതിയെത്തുടര്‍ന്ന് ആവശ്യം കൂടുതല്‍ ശക്തമായി മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയും കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാന്‍ ആലോചന ഇല്ലെന്ന് അന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വനി കുമാര്‍ ചൗബേ അറിയിച്ചിരുന്നു

കോഴിക്കോട് 200 ഏക്കര്‍ സംസ്ഥാനം കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തവണയെങ്കിലും എയിംസ് അനുവദിക്കോമെയന്നതും ഇന്നത്തെ ബജറ്റില്‍ നിന്നറിയാം. നേരത്തെ എയിംസ് അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയരുന്നു. ഇത് പരിഗണിച്ച് ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ അടിയന്തിര ആവശ്യങ്ങളിലൊന്നായി എയിംസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, റെയില്‍വേ വികസനം, കൊച്ചി മെട്രോ, ഫിഷറീസ് മന്ത്രാലയം, ദേശീയപാതാ വികസനം, പൊതുമേഖല, കാര്‍ഷികമേഖലയോടുള്ള സമീപനങ്ങള്‍, തൊഴിലില്ലായ്മാപരിഹാരം തുടങ്ങിയ വിഷയങ്ങളിലും കേരളത്തിന് ബജറ്റില്‍ പിന്തുണ വേണ്ടത്.

റബറിന്റെ താങ്ങുവില 200 രൂപയാക്കാന്‍ സഹായം വേണമെന്നും സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. വിലസ്ഥിരതാ പദ്ധതിയില്‍ പെടുത്തി നിലവില്‍ റബറിന് 150 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയില്‍ പെടുത്തി മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കണം. നിപ്പ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാന്‍ അഞ്ചരക്കോടിരൂപ അനുവദിക്കണം. കണ്ണൂരില്‍ രാജ്യാന്തര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും സഹായം വേണം.

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിന് നീട്ടണം, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ രണ്ട് അധിക റയില്‍ ലൈനിന് അനുമതിവേണം, തെക്കുവടക്ക് ദേശീയ ജലപാത പൂര്‍ത്തീകരിക്കുന്നതിന് സഹായം എന്നിവയും കേരളം ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it