ബിടെക് വിദ്യാര്‍ഥിനിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നാണു സൂചന

തൃശൂര്‍: പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ചിയ്യാരത്ത് നീതു(22)വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശിയായ നിതീഷി(32)നെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നാണു സൂചന. മാതാപിതാക്കള്‍ മരണപ്പെട്ട പെണ്‍കുട്ടിയെ ഏറെ നാളായി യുവാവ് പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാവിലെ വീട്ടിലേക്ക് കയറി വന്ന യുവാവ് കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരണപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT