Kerala

ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്തുവീട്ടില്‍ രാമകൃഷ്ണനാണ് (52) മരിച്ചത്. രാമകൃഷ്ണന് മാസങ്ങളായി ശമ്പളം മുടങ്ങിരുന്നു.

ബിഎസ്എന്‍എല്‍ ഓഫിസില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
X

മലപ്പുറം: നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫിസ് മുറിയില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്തുവീട്ടില്‍ രാമകൃഷ്ണനാണ് (52) മരിച്ചത്. രാമകൃഷ്ണന് മാസങ്ങളായി ശമ്പളം മുടങ്ങിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി താല്‍കാലിക സ്വീപ്പര്‍ തൊഴിലാളിയായി ജോലി ചെയ്യുകയാണ് രാമകൃഷ്ണന്‍. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫിസ് മുറിയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ പത്തുമാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.

രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഓഫിസില്‍ എത്തി ജോലി ചെയ്യുന്നതിനടയില്‍ ഉദ്യോഗസ്ഥര്‍ പുറത്തുപോയ സമയം ഓഫിസ് മുറിയില്‍ ആത്മഹത്യചെയ്യുകയായിരുന്നു. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ദിവസങ്ങളായി ബിഎസ്എന്‍എല്‍ ജീവനക്കാര്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലും സമരത്തിലാണ്. ഭാര്യ: നിര്‍മല. വൈഷ്ണവ്, വിസ്മയ എന്നിവര്‍ മക്കളാണ്.

Next Story

RELATED STORIES

Share it