Kerala

തടവുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ സംഭവം; 'ജയിലുകളില്‍ വന്‍ അഴിമതി; ബല്‍റാം കുമാര്‍ ഉപാധ്യായ വഴിവിട്ട ഇടപാടുകള്‍ നടത്തി': വെളിപ്പെടുത്തി മുന്‍ ഡിഐജി

തടവുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ സംഭവം; ജയിലുകളില്‍ വന്‍ അഴിമതി; ബല്‍റാം കുമാര്‍ ഉപാധ്യായ വഴിവിട്ട ഇടപാടുകള്‍ നടത്തി: വെളിപ്പെടുത്തി മുന്‍ ഡിഐജി
X

തിരുവനന്തപുരം: തടവുകാരില്‍നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐജി എം കെ വിനോദ് കുമാറുമായി ജയില്‍ മേധാവിക്ക് അടുത്ത ബന്ധമെന്ന് മുന്‍ ജയില്‍ ഡിഐജി പി അജയകുമാര്‍. എം കെ വിനോദ് കുമാറിന്റെ അഴിമതിയുടെ പങ്ക് ജയില്‍ മേധാവി ബല്‍റാംകുമാര്‍ ഉപാധ്യായയ്ക്കും ലഭിച്ചെന്നും മുന്‍ ജയില്‍ ഡിഐജി ആരോപിച്ചു.

വഴിവിട്ട ഇടപാടുകള്‍ക്ക് കൂട്ടുനിന്നെന്നും വിനോദ് കുമാറിനെതിരെ പരാതി പറഞ്ഞപ്പോള്‍ ബല്‍റാംകുമാര്‍ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാറിയെന്നും അജയകുമാര്‍ പറഞ്ഞു. തടവുകാരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് മുന്‍ ഡിഐജി ഒരു സ്വകാര്യ ചാനലിനോട് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.

ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയ സംഭവങ്ങള്‍ക്ക് പിന്നിലും എം കെ വിനോദ്കുമാര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ കൂട്ടുകെട്ടാണെന്നും ജയില്‍ സൂപ്രണ്ട്, പോലിസ് എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ ഇതിനായി അട്ടിമറിച്ചെന്നും അജയകുമാര്‍ ആരോപിച്ചു. വിയ്യൂര്‍ ജയിലില്‍ കലാപമുണ്ടാക്കിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തിട്ടും കൊടിസുനിക്ക് പരോള്‍ ലഭിച്ചിരുന്നു.





Next Story

RELATED STORIES

Share it