Sub Lead

അച്ചടക്കലംഘനം; പി പി ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

അച്ചടക്കലംഘനം; പി പി ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി
X

കല്‍പ്പറ്റ: ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ചതിന്റെ പേരില്‍ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജലിനെ സ്ഥാനത്ത് നിന്ന് നീക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും മുസ്‌ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍നിന്നും നീക്കിയെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പി എം എ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളില്‍ ഒരാളാണ് ഷൈജല്‍.

പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്നും ആരോപണ വിധേയര്‍ ഗൂഢാലോചന നടത്തുകയാണെന്നും ഷൈജല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു. പുതിയ ഹരിത ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ എംഎസ്എഫ് നേതൃത്വവുമായി ചര്‍ച്ചകളുണ്ടായില്ല. ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണ്. ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്നുതന്നെയാണ് തന്റെ നിലപാട്. അഭിപ്രായം പറയുന്നവരെ ടാര്‍ഗറ്റ് ചെയ്യുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിത വിഷയത്തില്‍ ലീഗിന് രണ്ട് നിലപാടുണ്ടായിരുന്നുവെന്ന തന്റെ ശബ്ദരേഖ എംഎസ്എഫ് ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്ന് ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it