Kerala

വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേര്‍ക്കെതിരെ കേസ്

വിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു; നാല് പേര്‍ക്കെതിരെ കേസ്
X

ഇന്‍ഡോര്‍: വിജയാഹ്ലാദ പ്രകടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്കെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ നടന്ന വിജയയാത്രയ്ക്കിടെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്.ഞായറാഴ്ച രാത്രി ഖജ്രാനയിലാണ് സംഭവം. വക്കീല്‍ പത്താന്‍ എന്നയാളുടെ വീട്ടിന് മുന്നിലൂടെ ബിജെപി പ്രവര്‍ത്തകരുടെ ജാഥ കടന്നുപോകുകയായിരുന്നു. പത്താന്‍ ഘോഷയാത്രയെ എതിര്‍ക്കുകയും പങ്കെടുത്തവരുമായി തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. ഇതിനിടെ ഇയാളുടെ ഭാര്യ ശബ്നം വീടിന്റെ മുകളില്‍ നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 294, 323, 324, 506 വകുപ്പുകള്‍ പ്രകാരമാണ് പത്താനും ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഖജ്രാന പോലിസ് അറിയിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 230ല്‍ 163 സീറ്റുകള്‍ നേടി ബിജെപി വന്‍ വിജയമാണ് സ്വന്തമാക്കിയത്.


Next Story

RELATED STORIES

Share it