Kerala

കാസര്‍ഗോട്ടെ കള്ളവോട്ട്: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

സിപിഎം ഓപണ്‍ വോട്ടാണ് ചെയ്തതെന്നും കള്ളവോട്ട് ചെയ്യുന്നവരെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് നിയമനടപടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നതിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നത്.

കാസര്‍ഗോട്ടെ കള്ളവോട്ട്: സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സിപിഎം ഓപണ്‍ വോട്ടാണ് ചെയ്തതെന്നും കള്ളവോട്ട് ചെയ്യുന്നവരല്ലെന്നും ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് നിയമനടപടികള്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കാസര്‍ഗോഡ് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ എരമം കുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നതിന്റെ തെളിവുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നത്.

പിലാത്തറ എയുപി സ്‌കൂളില്‍ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്ന ആറുപേരുടെ ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം പി സെലീനയും മുന്‍ പഞ്ചായത്തംഗം കെ പി സുമയ്യയും കള്ളവോട്ട് ചെയ്തതായും വ്യക്തമായിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാവും കാസര്‍കോട്ടെയും കണ്ണൂരിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ സുപ്രിംകോടതിയെ സമീപിക്കുക. കള്ളവോട്ടിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നടപടിയെടുക്കുമെന്ന് ഒരുപ്രതീക്ഷയുമില്ലെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പറയുന്നു. പഴുതടച്ച് നടത്തിയ തിരഞ്ഞെടുപ്പെന്ന് പറഞ്ഞിട്ടും ഇത്തരം ദൃശ്യങ്ങള്‍ പുറത്തുവന്നത് സിപിഎമ്മിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വെബ് കാസ്റ്റിങ്ങിലെ ദൃശ്യങ്ങള്‍തന്നെ തെളിവുകളായി ഉയര്‍ത്തിക്കാട്ടുന്നതും സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു. ആ ദൃശ്യങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണെന്നും കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ് കൊടുക്കുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. ബിഎല്‍ഒ തലം മുതല്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചത്. ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ടുണ്ട്.

റീ പോളിങ് നടത്തിയ സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നും ഇല്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വിയും പ്രതികരിച്ചു. കള്ളവോട്ട് വിഷയത്തില്‍ വരണാധികാരികളായ കണ്ണൂര്‍, കാസര്‍ഗോഡ് കലക്ടര്‍മാര്‍ ഉടന്‍തന്നെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് അന്വേഷണ റിപോര്‍ട്ട് കൈമാറും. ഇതിനുശേഷമാവും കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.

Next Story

RELATED STORIES

Share it