Kerala

കടല്‍ക്ഷോഭം: വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷിച്ചു

മുറി വള്ളം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. എന്‍ജിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സജീവന്‍ കാഞ്ഞിരപറമ്പില്‍ പറഞ്ഞു.

കടല്‍ക്ഷോഭം: വള്ളം മറിഞ്ഞ്  അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷിച്ചു
X

തൃശൂര്‍: കയ്പമംഗലം പുന്നക്കച്ചാലില്‍ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിയോടെ പുന്നക്കച്ചാലില്‍ നിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ 'കൃഷ്ണ' എന്ന മുറി വള്ളമാണ് ഒരു കിലോമീറ്റര്‍ അകലെ വെച്ച് തിരയില്‍പ്പെട്ട് മറിഞ്ഞത്. ഈ സമയം വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ മറിഞ്ഞവള്ളത്തില്‍ പിടിച്ച് കിടന്നു. കോസ്റ്റല്‍ പോലിസിനെ വിവരമറിയിച്ചെങ്കിലും, അവര്‍ വരുന്നതിന് മുന്‍പ് തന്നെ മറ്റൊരു വള്ളത്തിലെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ട വളളവും തൊഴിലാളികളെയും കരക്കെത്തിക്കുകയായിരുന്നു. മുറി വള്ളം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. എന്‍ജിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടു. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ സജീവന്‍ കാഞ്ഞിരപറമ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it