ബിജെപി നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം: രണ്ട് കുട്ടികള്‍ക്ക് പരിക്ക്

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ബിജെപി കൊടുവള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റായ പൂക്കള്‍ തിരുവോത്ത് സദാശിവന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. അയല്‍വാസികളായ ചുണ്ടപ്പുറം കേളോത്ത് പുരയില്‍ അദീപ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേഷ് (8) എന്നിവര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച്ച രാവിലെയാണ് സ്‌ഫോടനം നടന്നത്. കുട്ടികളുടെ കൈക്കും മുഖത്തുമാണ് പരിക്ക്. കൊടുവള്ളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സദാശിവന്റെ വീട്ടില്‍ ഉണ്ടായിരുന്ന ഡിറ്റണേറ്റര്‍ പൊട്ടിത്തെറിച്ചാണ് കുട്ടികള്‍ക്ക് പരിക്ക് പറ്റിയത്. സദാശിവന്റെ വീട്ടില്‍ പാല്‍ വാങ്ങാന്‍ എത്തിയതായിരുന്നു ജിതേഷും കൂട്ടുകാരനും. അവിടെ ഉണ്ടായിരുന്ന ഡിറ്റണേറ്ററിനു അറിയാതെ തീകൊളുത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
u/s 287, ഇന്ത്യന്‍ ശിക്ഷ നിയമം 337, സ്‌ഫോടകവസ്തു നിരോധന നിയമം 3ഉം 4 ഉം വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തതെന്ന് പോലിസ് തേജസ് ന്യൂസിനോട് പറഞ്ഞു. ഡിറ്റണേറ്റര്‍ എങ്ങനെ വീട്ടില്‍ എത്തി എന്നതിനെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോലിസ് പറഞ്ഞു.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT