ബ്ലാക്ക് ഫംഗസ്; ഭീതി വേണ്ടെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കൊവിഡ് ബാധിതരില്‍ മ്യുകോര്‍ മൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതില്‍ ഭീതി വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. മ്യുകോര്‍ മൈക്കോസിസ് ഒരു പകര്‍ച്ച വ്യാധിയല്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. സ്റ്റിറോയ്ഡ് വിഭാഗത്തില്‍പെടുന്ന മരുന്നുകള്‍ ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന അനിയന്ത്രിത പ്രമേഹവവും രോഗ പ്രതിരോധ ശേഷിക്കുറവുമുള്ളവരില്‍ നേരത്തെ തന്നെ അപൂര്‍വമായി കണ്ടുവന്നിരുന്ന അണുബാധയാണിത്. മറ്റുള്ളവര്‍ക്ക് ഈ ഫംഗസ് ബാധ ഉണ്ടാകുന്നത് വിരളമാണ്.
മുകളില്‍ സൂചിപ്പിച്ച വിഭാഗത്തില്‍പെടാത്ത കൊവിഡ് രോഗികള്‍ക്ക് ബാധിക്കാന്‍ സാധ്യതയുമില്ല. സംസ്ഥാനത്ത് ആകെ നിലവില്‍ 19 പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനു മുമ്പും സംസ്ഥാനത്ത് വര്‍ഷത്തില്‍ ശരാശരി പത്തില്‍ താഴെ ആളുകളില്‍ ബ്ലാക്ക് ഫംഗസ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനു ഫലപ്രദമായ ചികില്‍സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. രോഗകാരണമായ ഫംഗസ് മണ്ണിലാണ് കാണപ്പെടുന്നത്.
സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയരാകുന്ന അനിയന്ത്രിത പ്രമേഹവും പ്രതിരോധശേഷിക്കുറവുമുള്ളവര്‍ മാസ്‌ക് ശരിയായി ധരിക്കുകയും വീടുകളില്‍ തന്നെ കഴിയുകയും ചെയ്യുന്നത് രോഗ ബാധ ഒഴിവാക്കാന്‍ സഹായിക്കും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നതും നിര്‍ദ്ദിഷ്ഠ കാലയളവിനുശേഷവും കഴിക്കുന്നതും ഒഴിവാക്കേണ്ടതാണെന്ന് ഡിഎംഒ പറഞ്ഞു.
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT