Kerala

ബിജെപിയുടെ കുഴല്‍പ്പണക്കവര്‍ച്ച കേസ്: ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പറയുന്നതിനേക്കാള്‍ കൂടുതലാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന പണമെന്നാണ് വ്യക്തമാകുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതില്‍ കണ്ടെത്താകഴിഞ്ഞിട്ടുള്ളത് കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ പകുതി തുകമാത്രമാണ്.നഷ്ടപ്പെട്ട പണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചു

ബിജെപിയുടെ കുഴല്‍പ്പണക്കവര്‍ച്ച കേസ്: ആറു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
X

കൊച്ചി: ബിജെപിക്കു വേണ്ടി കൊണ്ടുവന്ന കള്ളപ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പിടിയിലായ ആറു പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം.

എന്നാല്‍ പറയുന്നതിനേക്കാള്‍ കൂടുതലാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്ന പണമെന്നാണ് വ്യക്തമാകുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതില്‍ കണ്ടെത്താകഴിഞ്ഞിട്ടുള്ളത് കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന്റെ പകുതി തുകമാത്രമാണ്.നഷ്ടപ്പെട്ട പണം ഇനിയും കണ്ടെത്തേണ്ടതുണ്ട്.

പ്രധാന സാക്ഷിയെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.ഇത് പരിഗണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

Next Story

RELATED STORIES

Share it