Kerala

ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടി മാറിയെത്തിയവരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു.

ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്
X

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷക് ഉള്‍പ്പടെ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്. ബിജെപി, കോണ്‍ഗ്രസ്, ശിവസേന പ്രവര്‍ത്തകരായ മുപ്പതോളം പേരാണ് സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാറിയെത്തിയവരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു. മുദാക്കലില്‍ പെയ്കമുക്ക് പ്രദേശത്ത് നിന്നും ആര്‍എസ്എസ് മുന്‍ മുഖ്യ ശിക്ഷക് സുഭാഷ് ബാബു, ബിജു, അതുല്യ, ജലജ കുമാരി, ദിലീപ്, അയിലത്ത് നിന്നും ബിജെപി പ്രവര്‍ത്തകരായ അരുണ്‍, പ്രവീണ്‍, പ്രദീപ്, വാളക്കാട്ട് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരായ സുരേഷ് പച്ചയില്‍, അനീഷ്, അരുണ്‍ അടക്കം പതിമൂന്നോളം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും കടയ്ക്കാവൂര്‍ സ്വദേശികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ ലാലു, ജയചന്ദ്രന്‍ ,സജയ രാജ്, ഭാസി, സോനു സുരേഷ്, ബാലു, വിഷ്ണു എന്നിവരും, ബിജെപി, ശിവസേന പ്രവര്‍ത്തകരും നിലയ്ക്കാമുക്ക് സ്വദേശികളുമായ വിഷ്ണു, അനൂപ്,അനീഷ് , അരുണ്‍ എന്നിവരും കല്ലൂര്‍ക്കോണം സ്വദേശികളായ രാജീവ്, രാജേഷ്, ദിനു, നിജു, ബിജു എന്നിവരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it