മുഖ്യമന്ത്രിയുടെ മരണം ആഗ്രഹിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്: ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ്‌ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.
BY NSH14 Jan 2019 4:55 PM GMT

X
NSH14 Jan 2019 4:55 PM GMT
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മരണം ആഗ്രഹിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് ബിജെപി പ്രവര്‍ത്തകരെ നൂറനാട് പോലിസ് അറസ്റ്റുചെയ്തു. ഇന്ത്യന്‍ കരസേനയില്‍ ജോലിയുള്ള കരിമുളയ്ക്കല്‍ വടക്ക് വല്യയ്യത്ത് അംബുജാക്ഷന്‍ (47), പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ചരുവയ്യത്ത് കിഴക്കേതില്‍ അനില്‍ (38) എന്നിവരെയാണ് നൂറനാട് എസ്‌ഐ വി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.
വര്‍ഗീയ ചുവയുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടത്താറുള്ള ഇവര്‍ കഴിഞ്ഞ ദിവസങ്ങളിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരേ മോശമായ വിധത്തില്‍ പോസ്റ്റിട്ടത്. സിപിഎം ചാരുംമുട് ലോക്കല്‍ സെക്രട്ടറി ഒ സജികുമാറിന്റെ രേഖാമൂലമുള്ള പരാതിയിലാണ് കേസെടുത്തത്. ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുള്ളവരെയും സോഷ്യല്‍ മീഡിയാ വഴി വര്‍ഗീയ പ്രചാരണം നടത്തുന്നവെരയും നിരീക്ഷിച്ചുവരികയാണെന്ന് നൂറനാട് എസ്‌ഐ അറിയിച്ചു.
Next Story
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT