Top

ഡോ.ബിശ്വാസ് മേത്ത കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയാവും

ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവും.

ഡോ.ബിശ്വാസ് മേത്ത കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയാവും

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയാവും. ഈമാസം 31ന് ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവും.

1986 ഐഎഎസ് ബാച്ചിലുള്‍പ്പെട്ട ബിശ്വാസ് മേത്ത രാജസ്ഥാന്‍ സ്വദേശിയാണ്. പി കെ മൊഹന്തിക്കു ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യം. ഹരിയാനാ സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.

ബിശ്വാസ് മേത്തയുടെ നിയമനത്തോടെ ചീഫ് സെക്രട്ടറിയും പോലിസ് മേധാവിയും ഇതര സംസ്ഥാനക്കാരാണെന്ന പ്രത്യേകത കൈവരും. സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന ഉദ്യോഗസ്ഥന്മാരില്‍ ഒരാളാണ് ബിശ്വാസ് മേത്ത.

Next Story

RELATED STORIES

Share it