Kerala

ജനന രജിസ്‌ട്രേഷന്റെ കേന്ദ്രീകരണം: പൗരത്വ നിയമം നടപ്പാക്കാനുള്ള ഗൂഢപദ്ധതി- വെല്‍ഫെയര്‍ പാര്‍ട്ടി

ജനന രജിസ്‌ട്രേഷന്റെ കേന്ദ്രീകരണം: പൗരത്വ നിയമം നടപ്പാക്കാനുള്ള ഗൂഢപദ്ധതി- വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: ജനന മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ദേശീയ തലത്തില്‍ കേന്ദ്രീകരിക്കുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢപദ്ധതിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നാടെങ്ങും ഉയര്‍ന്ന പൗരത്വപ്രക്ഷോഭങ്ങള്‍ അനായാസം പൗരത്വനിയമം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നതിന് തടസ്സമെന്ന് മനസ്സിലാക്കിയതിനാലാണ് 1969 ലെ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്താനൊരുങ്ങുന്നത്. ഇപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരമാണ് തദ്ദേശസ്ഥാനങ്ങളില്‍ ജനന-മരണ രജിസ്ട്രാറെ നിശ്ചയിക്കുന്നത്.

ഫെഡറല്‍ സംവിധാനത്തെയും പഞ്ചായത്ത് രാജ് നിയമത്തെയും ഒരേസമയം തകര്‍ക്കുകയാണ് ഈ നീക്കത്തിലൂടെ. ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഈ ഉദ്ദേശത്തോടെ തന്നെയെന്ന് വ്യക്തമാവുകയാണ്. പൗരത്വ നിയമം ഏത് വഴി നടപ്പാക്കാന്‍ ശ്രമിച്ചാലും രാജ്യത്തെ പൗരസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഗൂഢനീക്കത്തിനെതിരേ ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it