Kerala

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയില്‍

ഈ മാസം മൂന്നിന് ഹാര്‍ബറില്‍ ജോലിക്കെത്തിയ അരുണിന്റെ ബൈക്കും, ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ച് ജിത്തുവും, ജിത്തുവിന്റെ സുഹൃത്ത് രാഹുല്‍ ദിലീപും കറങ്ങി നടക്കുകയായിരുന്നു. അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ സംശയം തോന്നി ജിത്തുവിനെ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന്് കണ്ടെത്തിയത്.

മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയില്‍
X

കൊച്ചി: നീണ്ടകര ഹാര്‍ബറിലെ തൊഴിലാളിയുടെ ഒന്നര ലക്ഷം രൂപയുടെ ബൈക്കും 35,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും മോഷ്ടിച്ചു കടന്ന യുവാവ് പോലിസ് പിടിയില്‍. നീണ്ടകര സ്വദേശി അരുണ്‍ കുമാറിന്റെ ബൈക്കും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് എറണാകുളം പുത്തന്‍കുരിശ് പിച്ചിങ്ങച്ചിറ സ്വദേശിയും ഇപ്പോള്‍ കരുനാഗപ്പിള്ളി മഹാരാഷ്ട്ര കോളനിയില്‍ താമസിക്കുന്നയാളുമായ ജിത്തു (18)വാണ്് അങ്കമാലിയില്‍ പിടിയിലായത്.

ഈ മാസം മൂന്നിന് ഹാര്‍ബറില്‍ ജോലിക്കെത്തിയ അരുണിന്റെ ബൈക്കും, ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും മോഷ്ടിച്ച് ജിത്തുവും, ജിത്തുവിന്റെ സുഹൃത്ത് രാഹുല്‍ ദിലീപും കറങ്ങി നടക്കുകയായിരുന്നു. അങ്കമാലിയില്‍ വാഹന പരിശോധനക്കിടെ സംശയം തോന്നി ജിത്തുവിനെ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന്് കണ്ടെത്തിയത്. അടിപിടി കേസില്‍ മുന്‍പ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. രാഹുലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തുന്നതെന്ന് പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. അങ്കമാലി പോലിസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ബിജോയ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ വി കെ രവി, എഎസ്‌ഐ സണ്ണി, പോല്‌സുകാരായ സന്തോഷ്, സുധീഷ്, ജിസ്‌മോന്‍, ധനേഷ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it