മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന രണ്ടു പേര്‍ പോലിസ് പിടിയില്‍
പോഞ്ഞാശേരി പതിശാലില്‍ വീട്ടില്‍ ബിനു വര്‍ഗീസ് (24), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് അസൈനാര്‍ എന്നയാളുടെ ബൈക്ക് മോഷണം പോയത്
BY TMY24 May 2021 2:26 PM GMT

X
TMY24 May 2021 2:26 PM GMT
കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന രണ്ടു പേര്‍ പോലിസ് പിടിയില്‍. പോഞ്ഞാശേരി പതിശാലില്‍ വീട്ടില്‍ ബിനു വര്‍ഗീസ് (24), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് തടിയിട്ടപറമ്പ് പോലിസ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് അസൈനാര്‍ എന്നയാളുടെ ബൈക്ക് മോഷണം പോയത്. തുടര്‍ന്ന് എസ്പി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികെയാണ് മോഷ്ടാക്കള്‍ പിടിയിലാകുന്നത്. ഇടുക്കി സ്വദേശികളായ ഇവര്‍ക്ക് ബലൂണ്‍ വില്‍പനയാണ് തൊഴില്‍. പെരുമ്പാവൂര്‍, കോട്ടയം തുടങ്ങിയ സ്റ്റേഷനുകളില്‍ അഞ്ചിലേറെ കേസുകളിലെ പ്രതികളാണിവരെന്നും പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ആര്‍ രജീഷ്, എസ്‌ഐ എന്‍ എസ് റോയി, എഎസ്‌ഐ എന്‍ കെ ജേക്കബ്ബ്, എസ്‌സിപി ഒ ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
'രക്തം, ശരീരഭാഗങ്ങള്‍, നിലവിളി': ഗസയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMTനിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ മുഖ്യമന്ത്രി...
8 Aug 2022 6:56 AM GMTനിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും;സോണിയ...
8 Aug 2022 6:23 AM GMTദേശീയപാതയിലെ കുഴിയില്‍ വീണ് അപകടം; മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക്...
8 Aug 2022 5:57 AM GMT'ബാലഗോകുലം ആര്‍എസ്എസ് പോഷക സംഘടനയായി തോന്നിയിട്ടില്ല';ആര്‍എസ്എസ്...
8 Aug 2022 5:38 AM GMTബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍ വീഴുമോ? പുതിയ രാഷ്ട്രീയ...
8 Aug 2022 4:16 AM GMT