ബൈക്ക് മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് യുവാക്കള്‍ മരിച്ചു
ആലപ്പുഴ ചിങ്ങോലി സ്വദേശികളായ മൊഹ്സിന്‍ (24),ലാല്‍ കൃഷ്ണ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കളമശേരി മെഡിക്കല്‍ കോളജിനു സമീപം മീഡിയനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

കൊച്ചി: ബൈക്ക് മീഡിയനില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാക്കള്‍ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശികളായ മൊഹ്സിന്‍ (24),ലാല്‍ കൃഷ്ണ (25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ഭക്ഷണം വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കളമശേരി മെഡിക്കല്‍ കോളജിനു സമീപം മീഡിയനില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.കൊച്ചി കപ്പല്‍ ശാലയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മൊഹ്സിന്‍. പാലാരിവട്ടത്ത് ഗ്രാഫിക്ക് ഡിസൈനര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ലാല്‍ കൃഷ്ണ. വിട്ടുപിരിയാത്ത സൗഹൃദമായിരുന്നു ഇരുവരുംഎച്ച് എം ടി കോളനിയിലെ വാടക വീട്ടിലാണ് ഇരുവരും താമസിച്ചുന്നത്. ലാല്‍ കൃഷ്ണ ദ്വിമുഖി എന്ന ഹ്രസ്വ ചിത്രം നിര്‍മിച്ചു. രചനയും സംവിധാനവും ലാല്‍കൃഷ്ണ തന്നെയാണ് നിര്‍വഹിച്ചത്. ഇതിലെ ഒരു പ്രധാന വേഷം ചെയ്തത് മുഹ്സിനായിരുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം ബന്ധുകള്‍ക്ക് വിട്ട് നല്‍കി.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT