Kerala

എടപ്പാളില്‍ ബേക്കറിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

അകത്തുനിന്നുള്ള തീ ബേക്കറിയുടെ പുറത്തേക്ക് പടര്‍ന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

എടപ്പാളില്‍ ബേക്കറിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല
X

എടപ്പാള്‍: പട്ടാമ്പി റോഡിലെ കെആര്‍ ബേക്കറിയില്‍ വന്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അകത്തുനിന്നുള്ള തീ ബേക്കറിയുടെ പുറത്തേക്ക് പടര്‍ന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളപായമില്ല.

കടയുടെ നെയിംബോര്‍ഡിലേക്ക് തീ പടര്‍ന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഒട്ടേറെ സാധനസാമഗ്രികള്‍ കത്തിനശിച്ചു. പൊന്നാനി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടകാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമികവിവരം.

Next Story

RELATED STORIES

Share it