Kerala

മുസ്ലിം വംശഹത്യ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജണ്ടക്കെതിരേ കരുതിയിരിക്കണം: ഒ എം എ സലാം

ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്ന്‌ സ്വതന്ത്രമാക്കാൻ പോരാടിയ ജനവിഭാഗങ്ങൾ അതേ സ്വാതന്ത്ര്യം സംരക്ഷിക്കാനായി വീണ്ടും ഒത്തൊരുമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

മുസ്ലിം വംശഹത്യ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജണ്ടക്കെതിരേ കരുതിയിരിക്കണം: ഒ എം എ സലാം
X

തൃശൂർ: രാജ്യത്ത് മുസ്ലിം വംശഹത്യ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് അജണ്ടക്കെതിരേ ജനങ്ങൾ കരുതിയിരിക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം പറഞ്ഞു. തൃശൂർ ജില്ലയിലെ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ മോദി ഭരണത്തിൻ്റെ പിന്തുണയോടെയാണ് സംഘപരിവാർ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്. ജനിച്ചമണ്ണിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നതും തൊഴിൽ മേഖല നിഷേധിക്കപ്പെടുന്നതും മസ്ജിദുകൾക്കു നേരെ നടക്കുന്ന തുടർച്ചയായ കയ്യേറ്റങ്ങളും വരാനിരിക്കുന്ന വംശഹത്യകളുടെ തുടർച്ചയാണ്.

ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്ന്‌ സ്വതന്ത്രമാക്കാൻ പോരാടിയ ജനവിഭാഗങ്ങൾ അതേ സ്വാതന്ത്ര്യം സംരക്ഷിക്കാനായി വീണ്ടും ഒത്തൊരുമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അത്തരമൊരു മുന്നേറ്റത്തെ തടസ്സപ്പെടുത്താൻ ഒരു ശക്തിയെയും പോപുലർ ഫ്രണ്ട് അനുവദിക്കില്ല. ഓരോ പോപുലർ ഫ്രണ്ട് പ്രവർത്തകനും രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ പങ്കാളിയാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സി അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ലത്തീഫ്, സംസ്ഥാന സമിതിയംഗങ്ങളായ യഹ്‌യ തങ്ങൾ, ബി നൗഷാദ്, എറണാകുളം സോണൽ പ്രസിഡന്റ് കെ കെ ഹുസൈർ, സോണൽ സെക്രട്ടറി എം എച്ച് ഷിഹാസ്, ജില്ലാ പ്രസിഡന്റ് എൻ കെ ഫാമിസ്, ജില്ലാ സെക്രട്ടറി ഐ ബി സിദ്ധീഖുൽ അക്ബർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it