Kerala

സമുദായത്തെ ഒറ്റപ്പെടുത്താനുളള ഭരണകൂട തന്ത്രങ്ങളെ കരുതിയിരിക്കുക: അല്‍ ഹാദി അസോസിയേഷന്‍

ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒത്തൊരുമയോടെ ഭിന്നതമറന്ന് അണിചേരാനും ഐക്യപ്പെടാനും തയ്യാറാകണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡി സമുദായ നേതാക്കളോടും സമുദായാംഗങ്ങളെയും ഓര്‍മ്മിപ്പിച്ചു.

സമുദായത്തെ ഒറ്റപ്പെടുത്താനുളള ഭരണകൂട തന്ത്രങ്ങളെ കരുതിയിരിക്കുക: അല്‍ ഹാദി അസോസിയേഷന്‍
X

തിരുവനന്തപുരം: മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനും മുഖ്യധാരയില്‍ നിന്നും അകറ്റാനുമുള്ള ഭരണകൂട തന്ത്രങ്ങളെയും ഗൂഢശ്രമങ്ങളെയും സമുദായം കരുതിയിരിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡി ആഹ്വാനം ചെയ്തു.

ഒരു ജനാധിപത്യ മതേതര രാജ്യമെന്ന നിലക്ക് ഇന്ത്യയുടെ ഭരണഘടനയില്‍ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. അതിനെ വ്യാഖ്യാനിക്കുന്നവരും അതിനെ സംരക്ഷിക്കുന്നവരുമായ ഏജന്‍സികളില്‍ നിന്നുമുണ്ടാകുന്ന പിഴവുകള്‍ ഈ രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും തകര്‍ക്കുകയേയുളളൂ.

ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം നമ്മുടെ സമൂഹത്തെ നമ്മുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒത്തൊരുമയോടെ ഭിന്നതമറന്ന് അണിചേരാനും ഐക്യപ്പെടാനും തയ്യാറാകണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ ജനറല്‍ ബോഡി സമുദായ നേതാക്കളോടും സമുദായാംഗങ്ങളെയും ഓര്‍മ്മിപ്പിച്ചു.

2022-23 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളായി കരമന അഷ്‌റഫ് ഹാദി പ്രസിഡന്റ്, ഇല്യാസ് ഹാദി ഓച്ചിറ ജനറല്‍ സെക്രട്ടറി, അബ്ദുല്‍ ജവാദ് ഹാദി തട്ടത്തുമല ട്രഷററായുമുളള ഇരുപത്തിയഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it