Kerala

മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ; പുതിയ സർക്കുലർ പുറത്തിറക്കി

ബെവ്ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്.

മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ; പുതിയ സർക്കുലർ പുറത്തിറക്കി
X

തിരുവനന്തപുരം: മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ. ബീവറേജസ് കോർപറേഷൻ എംഡി പുതിയ സർക്കുലർ പുറത്തിറക്കി. ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ. ബെവ്ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്.

ഇനി മുതൽ മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സർക്കുലർ. ഇത് നടപ്പാക്കാൻ വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. നിർദേശം മദ്യവിൽപനയെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.

Next Story

RELATED STORIES

Share it