Kerala

ബിഡിജെഎസിന് ആകെയുള്ളത് ഒരു വാർഡ് മെമ്പർ; നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ടത് 39 സീറ്റുകൾ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല.

ബിഡിജെഎസിന് ആകെയുള്ളത് ഒരു വാർഡ് മെമ്പർ; നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ടത് 39 സീറ്റുകൾ
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയോട് ബിഡിജെഎസ് ആവശ്യപ്പെട്ടത് 39 സീറ്റുകള്‍. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തിൽ തീരുമാനമാകും. സീറ്റുകള്‍ വച്ചുമാറാം, എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നാണ് ബിഡിജെഎസിന്റെ ആവശ്യം. നിയമസ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായിരുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ബിഡിജെഎസ് മോശം പ്രകടനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കിയതാണ് തോല്‍വിക്ക് കാരണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. സംസ്ഥാനത്ത് ആകെ കിട്ടിയത് ഒരു വാർഡായിരുന്നു.

ബിഡിജെഎസിന് 39 സീറ്റുകള്‍ നല്‍കുമോ എന്ന ചോദ്യത്തിന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് മറുപടി നല്‍കുന്നത് ഇങ്ങനെയാണ്. "ബിഡിജെഎസിന്റെ ജനകീയ പിന്തുണയെക്കുറിച്ച് ബിജെപിക്ക് സംശയങ്ങളില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ശതമാനം വര്‍ധിച്ചതില്‍ ബിഡിജെഎസിന് അവരുടേതായ പങ്കുണ്ട്. യാതൊരു സംശയവും അക്കാര്യത്തിലില്ല."

നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുക എന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപിക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, ഗ്രൂപ്പുകളുണ്ട് എന്നതെല്ലാം വ്യാജവാര്‍ത്തകളാണെന്നും ഒറ്റക്കെട്ടായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it